GeneralLatest NewsMollywoodNEWSSocial Media

ദൃശ്യം 3യിൽ ജീത്തു ജോസഫിനോട് വേഷം ചോദിച്ച് വരുണിന്റെ അസിഥികൂടം ; വൈറലായി ക്യാരിക്കേച്ചര്‍

ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ് ചര്‍ച്ചയാകുന്നത്

ഫെബ്രുവരി 19 ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് ദൃശ്യം 2 .ഗംഭീര പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങി ആഴ്ചകൾ പിന്നിടുമ്പോഴും സോഷ്യൽ മീഡിയ ഉൾപ്പടെയുള്ളവയിൽ സിനിമയെ കുറിച്ചുള്ള ചർച്ച തുടരുകയാണ്. ഇപ്പോഴിതാ സംവിധയകാൻ ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ് ചര്‍ച്ചയാകുന്നത്. ദൃശ്യം 3 യെ സൂചിപ്പിച്ചുകൊണ്ടുള്ള രസകരമായ ക്യാരിക്കേച്ചറാണ് വൈറലായി മാറിയത്.

ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെ സൂചിപ്പിക്കുന്നതാണ് ക്യാരിക്കേച്ചര്‍. സിനിമയില്‍ പ്രധാന കഥാപാത്രമായ വരുണ്‍ പ്രഭാകറിന്റെ കൊലപാതകവും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടത് എന്ന ചോദ്യവുമാണ് സിനിമയുടെ പ്രധാന വിഷയം. വരുണിന്റെ കഥാപാത്രത്തെ രസകരമായ രീതിയിലാണ് ക്യാരിക്കേച്ചറിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിന്റെയും ജീത്തു ജോസഫിന്റെയും ഫോട്ടോയുമുണ്ട്. ഷമീം ആര്‍ട്‍സ് അലനല്ലൂര്‍ വരച്ചിരിക്കുന്ന ക്യാരിക്കേച്ചറിന് വന്ന ഒരു കമന്റ് വരുണിന്റെ അസിഥികൂടം വേഷം ചോദിക്കുകയാണോയെന്നാണ് . നിമിഷനേരംകൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

മോഹൻലാല്‍, മീന, എസ്‍തര്‍, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button