CinemaGeneralLatest NewsMollywoodNEWS

ടൊവിനോ തോമസിന്റെ കളയ്ക്ക് എ സർട്ടിഫിക്കറ്റ്

മാർച്ച് 25ന് ചിത്രം റിലീസ് ചെയ്യും

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം “കള” സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വയലൻസ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 25ന് ചിത്രം റിലീസ് ചെയ്യും.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

shortlink

Related Articles

Post Your Comments


Back to top button