CinemaGeneralLatest NewsMollywoodNEWSSocial MediaVideos

‘വെശന്നിട്ടാ മൊതലാളി’ ; ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോയുമായി ടൊവിനോ തോമസ്

ബേസിലിന്റെ മുഖത്തെ ചമ്മലും ചിരിയും വീഡിയോയിൽ കാണാം

‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോയുമായി നടൻ ടൊവിനോ തോമസ്. ബേസിൽ ജോസഫിനെയും മറ്റു അണിയറപ്രവർത്തകരെയുമാണ് വീഡിയോയിൽ കാണുന്നത്. ഷൂട്ടിങ്ങിനിടെ ആരും കാണാതെ പഴമെടുത്തു കഴിക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക. ടൊവിനോയുടെ ക്യാമറ തന്റെ ഈ രംഗം ഒപ്പിയെടുക്കുന്നു എന്നറിയുമ്പോൾ ബേസിലിന്റെ മുഖത്തെ ചമ്മലും ചിരിയും വീഡിയോയിൽ കാണാം. ‘വെശന്നിട്ടാ മൊതലാളി’ എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CMfkWfxj52E/?utm_source=ig_web_copy_link

ഗോദ’ക്കു ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.

shortlink

Related Articles

Post Your Comments


Back to top button