Uncategorized

കുതിരപ്പുറത്തുള്ള മമ്മൂട്ടിയുടെ സൂപ്പര്‍ താര കുതിച്ചു കയറ്റം എന്‍റെ മുന്നിലൂടെ!: നെടുമുടി വേണു വെളിപ്പെടുത്തുന്നു

പക്ഷേ ഒരു കാര്യം എന്തെന്ന് വച്ചാല്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് പോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഇവര്‍ക്ക് ചെയ്യാന്‍ കഴിയില്ല

മമ്മൂട്ടിക്കും, മോഹന്‍ലാലിനും മുന്‍പേ സൂപ്പര്‍ താര ഇമേജുള്ള നടനായിരുന്നു നെടുമുടി വേണു. ‘യവനിക’ എന്ന സിനിമയില്‍ മമ്മൂട്ടിയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങിച്ചിരുന്ന നെടുമുടി വേണു തന്റെ മുന്നിലൂടെ മമ്മൂട്ടി എന്ന നടന്‍ നടത്തിയ ജൈത്രയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. അശ്വാരൂഡനായി സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കുന്ന മമ്മൂട്ടി തന്റെ മുന്നിലൂടെ പോയപ്പോള്‍ കുട്ടനാട്ടിലെ ചെറു വള്ളത്തിലായിരുന്നു തന്റെ സിനിമാ യാത്രയെന്നു കാവ്യത്മകശൈലിയില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് നെടുമുടി വേണു.

നെടുമുടി വേണുവിന്റെ വാക്കുകള്‍

“ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ മമ്മൂട്ടിയൊക്കെ ഇങ്ങനെ കുതിരപ്പുറത്ത് പാഞ്ഞു പോകുന്നത് എനിക്ക് കാണാം. അശ്വാരൂഡനായി സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കുന്ന മമ്മൂട്ടിയെ എനിക്ക് കാണാം. ഞാന്‍ നമ്മുടെ കുട്ടനാടിലൂടെ പതുക്കെ നടന്നു, അല്ലെങ്കില്‍ കൊച്ചു വള്ളത്തിലൊക്കെയാണ് എന്റെ യാത്ര. പക്ഷേ ഒരു കാര്യം എന്തെന്ന് വച്ചാല്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് പോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഇവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. നായകന്മാര്‍ക്ക് അവരുടെതായ പരിമിതികളുണ്ട്. നമുക്ക് ഹിസ്‌ ഹൈനസ് അബ്ദുള്ളയിലെ രാജവുമാകാം, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ചെറ്റയായ അലക്കുകാരനുമാകാം. ഏതു തരത്തിലുള്ള വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button