CinemaLatest NewsMollywoodNEWSWOODs

ശ്രീനിവാസനും ഹരിഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുരുത്തോല പെരുന്നാൾ’ ആരംഭിച്ചു

 വാഴൂർ ജോസ്

ജനപ്രിയമായ കോമഡി ഷോകൾ സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്റ്റേജ് ഷോകൾക്കും വേണ്ടി തിരക്കഥകൾ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും ചെയ്തിട്ടുള്ള, ഡി.കെ’ ദിലീപ് സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ്‌ ‘കുരുത്തോല പെരുന്നാൾ.

ഈ ചിത്രത്തിൻ്റെ ആരംഭം കൊച്ചിയിലെ അമ്മ ഓഫീസിൽ വച്ച് നടക്കുകയുണ്ടായി.
സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവരുടേയും അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത നടൻ ശ്രീനിവാസൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്.

ശ്രീനിവാസൻ ,നെൽസൺ, ‘ജാസി ഗിഫ്റ്റ്‌ ,ബിബിൻ ജോർജ്‌, ബിനു അടിമാലി, എന്നിവർ ഈ ചടങ്ങിൽ ആശംസകൾ നേർന്നു. മിലാ ഗ്രോസ് എൻ്റർടൈൻമെൻ്റ് ആൻഡ് മടപ്പുര മൂവി സിൻ്റ ബാനറിൽ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിആരംഭിച്ചു അവതരിപ്പിക്കുന്നത്.

ശ്രീനിവാസനും ഹരിഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും, പ്രശസ്ത താരങ്ങളും അണിനിരക്കുന്നു.
ഹരി നാരായണൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.
മേക്കപ്പ് – റഷീദ് കോഴിക്കോട്, പ്രൊഡക്ഷൻ കൺട്രോളർ.സുനിൽ ജോസ്.
ഏപ്രിൽ അവസാന വാരത്തിൽ കോഴിക്കോട്ടെ പെരുവണ്ണാമുഴിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button