BollywoodGeneralLatest NewsMovie GossipsNEWS

നടി കിയാരയും സിദ്ധാർത്ഥും പ്രണയത്തിലോ? തുറന്നുപറഞ്ഞ് താരം

പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി കിയാര

ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ കിയാര അദ്വാനിയുടെ പ്രണയമാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് കിയാര. നടൻ സിദ്ധാർത്ഥ് മൽഹോത്രയാണ് കിയാരയുടെ പ്രണയിതാവ് എന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും ഷേർഷയുടെ സെറ്റിൽ വച്ചാണ് അടുക്കുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ രണ്ടുപേരും തങ്ങൾ പ്രണയത്തിലാണെന്ന് എവിടേയും പറഞ്ഞിട്ടില്ലായിരുന്നു. എപ്പോഴാണ് അവസാനമായൊരു ഡേറ്റിന് പോയതെന്ന ചോദ്യത്തിന് കിയാര നൽകിയ മറുപടിയാണ് പ്രണയത്തെക്കുറിച്ചുള്ള സൂചന നകുന്നത്.

”ഈ വർഷം രണ്ട് മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അപ്പോൾ നിങ്ങൾ തന്നെ കണക്ക് കൂട്ടിക്കോളൂ എന്നായിരുന്നു കിയാരയുടെ മറുപടി”. ഇതോടെ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കണക്ക് കൂട്ടൽ ആരംഭിക്കുകയായിരുന്നു. സിദ്ധാർത്ഥും കിയാരയും അടുത്തകാലത്ത് ഒരുമിച്ച് മാലിദ്വീപ് യാത്ര നടത്തിയിരുന്നു. ഇതാണ് കിയാര പറഞ്ഞ ഡേറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയിലായിരുന്നു ഇത്. ഇതുകൂടാതെ കിയാര സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു.ഇതോടുകൂടി സോഷ്യൽ മീഡിയ ഇരുവരും തമ്മിലുള്ള പ്രണയം സ്ഥിരീകരിക്കുകയായിരുന്നു.

തന്റെ കാമുകൻ വഞ്ചിച്ചാൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ചോദ്യത്തിനും കിയാര മറുപടി നൽകി. അവനെ ബ്ലോക്ക് ചെയ്യുമെന്നും പിന്നെ തിരികെ പോകില്ലെന്നും താരം പറഞ്ഞു. കിയാരയും സിദ്ധാർത്ഥും പലപ്പോഴും ഒരുമിച്ചാണ് കാണാറുള്ളത്. ഒരുമിച്ചുള്ള ഡിന്നറുകളും യാത്രകളുമെല്ലാം ചർച്ചയായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button