CinemaLatest NewsMollywoodNEWSWOODs

ആറുപതിറ്റാണ്ടില്‍ 2500 ലേറെ സിനിമകള്‍; ഇന്ന് മലയാളികളുടെപ്രിയ നടി സുകുമാരിയമ്മയുടെ എട്ടാം ചരമവാര്‍ഷികം

ആറുപതിറ്റാണ്ടില്‍ 2500 ലേറെ സിനിമകളിലെ അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്മരണയിൽ ജീവിച്ചിരിക്കുന്ന പ്രിയ സുകുമാരിയമ്മയുടെ എട്ടാം ചരമവാര്‍ഷിക ദിനിമാണിന്ന്. നിരവധി താരങ്ങൾ സോഷ്യൽമീഡിയയിലൂടെ സുകുമാരിയെ അനുസ്മരിച്ചിട്ടുണ്ട്. 2013 മാര്‍ച്ച് 26-നായിരുന്നു സുകുമാരിയമ്മയുടെ മരണം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരി ഒന്നിനൊന്ന് വ്യത്യാസമുള്ള വേഷങ്ങളാണ് ഓരോ സിനിമയിലും അഭിനയിച്ച് ഫലിപ്പിച്ചത്.

പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡി, സ്നേഹമയിയായ അമ്മ, കുശുമ്പുള്ള അമ്മായിയമ്മ, വാല്‍സല്യം നിറഞ്ഞ മുത്തശ്ശി തുടങ്ങി അസാധാരണമാം വിധം കയ്യടക്കത്തോടെ അവർ ഭംഗിയാക്കിയ ശ്രദ്ധേയ വേഷങ്ങള്‍ഏറെയാണ്. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും സുകുമാരിക്കു ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും, 1974 ,1979, 1983, 1985 എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്.

‘അഭിനയിക്കാന്‍ മടി തോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുക. അഭിനയത്തില്‍ നമ്മള്‍ പേഴ്‌സണലാകാന്‍ പാടില്ല’- ഇതായിരുന്നു അഭിനയത്തെക്കുറിച്ച് സുകുമാരിയുടെ നിലപാട്.

10-ാം വയസ്സിൽ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. കൂടാതെ 4000 ത്തിലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തസ്‌ക്കരവീരന്‍ എന്നതാണ് സുകുമാരി ആദ്യമായി അഭിനയിച്ച മലയാളചിത്രം 1957-ൽ പുറത്തിറങ്ങിയ തസ്‌ക്കരവീരനാണ്.

shortlink

Related Articles

Post Your Comments


Back to top button