CinemaGeneralKollywoodLatest NewsNEWS

മമ്മൂട്ടി ആരാധകനായി സൂരി, പുതിയ ചിത്രത്തിനായി മലയാളം പഠിച്ച് താരം

ചിത്രത്തിൽ മമ്മൂക്ക ദിനേശൻ എന്നാണ് സൂരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടനാണ് സൂരി. വിജയ്, ശിവകാർത്തികേയൻ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത താരം മലയാളികൾക്കും സുപരിചിതനാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കടുത്ത ആരാധകനായി സൂരി എത്തുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ചിത്രത്തിൽ മമ്മൂക്ക ദിനേശൻ എന്നാണ് സൂരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കവിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘സൂരി ചിത്രത്തിൽ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ്.  കോട്ടസാമി എന്ന പേരുപോലും മാറ്റി മമ്മൂക്ക ദിനേശൻ എന്നാക്കുകയാണ് കഥാപാത്രം’ എന്ന് കവിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പ്രഭു, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊള്ളാച്ചിയും പാലക്കാടുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

shortlink

Related Articles

Post Your Comments


Back to top button