BollywoodGeneralLatest NewsNEWS

സിനിമ ലഭിക്കുന്നില്ല ; ജീവിത മാർഗത്തിനായി മോമോസ് വിറ്റ് സിനിമാപ്രവർത്തക

അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ബോളിവുഡിലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്നയാളാണ് സുചിസ്മിത

സിനിമയിൽ അവസരം ലഭിക്കാതായതോടെ ജീവിത മാർഗത്തിനായി മോമോസ് വിറ്റ് ബോളിവുഡിലെ കാമറ അസിസ്റ്റന്റായിരുന്ന സുചിസ്മിത റൗത്രായ്. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെയാണ് സുചിസ്മിത റൗത്രായ് ഈ മാർഗം സ്വീകരിച്ചത്.

ആറുവര്‍ഷമായി അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ബോളിവുഡിലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്നയാളാണ് സുചിസ്മിത റൗത്രായ്. ലോക്ക്ഡൗണ്‍ മൂലം വരുമാനം ഇല്ലാതായതോടെയാണ് മുംബൈയില്‍ നിന്ന് സ്വന്തം നാടായ ഒഡിഷയിലെ കട്ടക്കിലേക്ക് സുചിസ്മിത തിരിച്ചെത്തിയത്.

നാട്ടിലേക്ക് മടങ്ങാനുള്ള പണം ഇവരുടെ കൈയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമാണ് സുചിസ്മിത റൗത്ര ഉൾപ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള പണം നല്‍കി സഹായിച്ചത്.

മോമോസ് വിറ്റ് ദിവസവും 300- 400 രൂപയോളം ദിവസവും ഇവർ ഇപ്പോൾ സമ്പാദിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമയില്‍ അവസരം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.

shortlink

Related Articles

Post Your Comments


Back to top button