CinemaGeneralLatest NewsNEWSTollywood

‘ആചാര്യ’ ; കൈയിൽ തോക്കുമായി ചിരഞ്ജീവിയും മകൻ രാംചരണും

ചിരഞ്ജീവിയും രാംചരണും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ആചാര്യ

നടൻ ചിരഞ്ജീവിയും മകൻ രാംചരണും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ആചാര്യ’. ഇപ്പോഴിതാ സിനിമയുടെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. രാംചരണിന്റെ 36ാം ജന്മദിനത്തിലാണ് സമ്മാനമായി അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
കൈയ്യില്‍ തോക്കും പിടിച്ച് മാസ് സ്‌റ്റൈലില്‍ വരുന്ന അച്ഛനും മകനുമാണ് പോസ്റ്ററിൽ.

ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് രാം ചരണ്‍ എത്തുന്നത്. ചിരഞ്ജീവിയും രാംചരണും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ആചാര്യ. മഗധീര, ബ്രൂസ് ലീ-ദി ഫൈറ്റര്‍ എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായാണ് ചിരഞ്ജീവി വേഷമിടുന്നത്. രാം ചരണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. സോനു സുദ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തും.140 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മെയ് 13ന് ആണ് റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button