CinemaGeneralLatest NewsMollywoodMovie GossipsNEWS

തിരഞ്ഞെടുപ്പ് സമയത്തെ വണ്ണിന്റെ റിലീസ് ; വിശദീകരണവുമായി സംവിധായകൻ

ആരോപണങ്ങൾക്ക് മറുപടിയുമായി വണ്ണിന്റെ സംവിധായകൻ

കേരള മുഖ്യമന്ത്രിയായി നടൻ മമ്മൂട്ടി എത്തുന്ന ചിത്രമാണ് ‘വൺ’. റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. നിരവധി ആരോപണങ്ങളും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രം പിണറായി വിജയനെ കേന്ദ്രകഥാപാത്രമാക്കിയതാണെന്ന അഭ്യൂഹമുണ്ടായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്നത് പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമാണെന്ന തരത്തില്‍ പ്രഖ്യാപനഘട്ടം മുതല്‍ ചര്‍ച്ചകളും വന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം പാടെ തള്ളിയിരിക്കുകയാണ് സംവിധയകാൻ സന്തോഷ് വിശ്വനാഥ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയത്.

”കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഒരുക്കിയ സിനിമയൊന്നുമല്ല വണ്‍. റിലീസിങ്, തിരഞ്ഞെടുപ്പു കാലത്തായിപ്പോയതും മനഃപൂര്‍വമല്ല. കോവിഡ് വ്യാപനത്തിനു മുന്‍പ് ഷൂട്ടിങ് തീര്‍ന്നതാണ്. അന്നു തിയറ്ററുകള്‍ അടച്ചതോടെ റിലീസും നീണ്ടുപോയി എന്നു മാത്രം. രാഷ്ട്രീയമല്ല, കടയ്ക്കല്‍ ചന്ദ്രന്‍ എന്ന വ്യക്തിയുടെ ചില തീരുമാനങ്ങളാണ് സിനിമയുടെ കഥാഗതി മുന്നോട്ടു കൊണ്ടുപോകുന്നത്. കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള രാഷ്ട്രീയ നേതാക്കളെ കുറ്റം പറയുകയോ പുകഴ്ത്തുകയോ അല്ല ചിത്രം ചെയ്യുന്നത്” സന്തോഷ് വിശ്വനാഥ് വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം തോന്നുമോ എന്ന സംശയത്തില്‍ വണ്‍ എന്ന സിനിമക്ക് മേല്‍ സെന്‍സര്‍ കത്രിക പതിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന ജോജു അവതരിപ്പിച്ച കഥാപാത്രം സെന്‍സറിംഗില്‍ പാര്‍ട്ടി അധ്യക്ഷനായി. സെക്രട്ടറിക്ക് പകരം അധ്യക്ഷനെന്ന് ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ പാര്‍ട്ടി സെക്രട്ടറി സെന്‍സര്‍ കട്ടിന് ശേഷം ‘പാര്‍ട്ടി അധ്യക്ഷനായി’. രണ്ട് സീനുകളില്‍ പാര്‍ട്ടി സെക്രട്ടറി എന്ന് പരാമര്‍ശിക്കുന്നത് മാറ്റി പാര്‍ട്ടി അധ്യക്ഷന്‍ എന്നാക്കിയിരുന്നു.

മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ മധു, ബാലചന്ദ്ര മേനോന്‍, ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നിഷാന്ത് സാഗര്‍, അബു സലിം, ബിനു പപ്പു, വിവേക് ഗോപന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

വൈദി സോമസുന്ദരം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, എഡിറ്റര്‍-നിഷാദ്, ആര്‍ട്ട് ദിലീപ് നാഥ്, കോസ്റ്റ്യും-അക്ഷയ പ്രേംനാഥ്, ചീഫ് അസ്സോസിയേറ്റ്-സാജന്‍ ആര്‍ സാരദ, സൗണ്ട്-രംഗനാഥ് രവി, പി.ആര്‍.ഒ.-മഞ്ജു ഗോപിനാഥ്.

shortlink

Post Your Comments


Back to top button