CinemaGeneralLatest NewsMollywoodNEWSUncategorizedWOODs

‘തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണം ഇത്’; നടി പ്രിയങ്ക അനൂപ്

പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായി സുരേഷ് ഗോപി, മുകേഷ്, ഗണേഷ്കുമാർ, ധര്‍മജൻ തുടങ്ങിയ മലയാളികളുടെ പ്രിയ താരങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഇവർക്കൊപ്പം സിനിമയിലും, ടി.വിയിലും നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു പ്രിയതാരമായി മാറിയ നടി പ്രിയങ്കയയും അരൂർ നിയമസഭ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്. ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്റ്റിസ് പാർട്ടി യുടെ സ്ഥാനാർഥി ആയാണ് പ്രിയങ്ക ജനവിധി തേടുന്നത്. ടെലിവിഷൻ ആണ് ചിഹ്നം.

പ്രചാരണം ആരംഭിക്കാൻ വൈകിയെങ്കിലും തന്നെ അരൂർകാർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞെന്നും ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാർട്ടിയുടെ മുദ്രാവാക്യമാണ് തന്നെ ഈ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും പ്രിയങ്ക പറയുന്നു.

‘സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാൻ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്.ഡി.എസ്.ജെ.പി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ചില ഔദ്യോഗിക കാര്യങ്ങൾ വന്നുതുടങ്ങിയിട്ടേ ഒള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാൻ താമസിച്ചത്.’പ്രിയങ്ക പറയുന്നു.

shortlink

Post Your Comments


Back to top button