CinemaGeneralKollywoodLatest NewsNEWS

ഇനി വിജയ്‌ക്കൊപ്പം ; പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വെട്രിമാരൻ

നിലവിൽ സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വെട്രിമാരൻ

ധനുഷിനും സൂര്യയ്ക്കും പിന്നാലെ വിജയ്‌യെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങി സംവിധായകൻ വെട്രിമാരൻ. നിലവിലുള്ള വിജയ്‌യുടെയും വെട്രിമാരന്റെയും സിനിമാ തിരക്കുകൾ കഴിഞ്ഞാൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

വിജയിയുടെ 65-ാമത് ചിത്രമായിരുന്നു വെട്രിമാരൻ സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ നെൽസൺ ദിലീപ്കുമാറുമായി വിജയ് ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. തിരക്കുകൾ കാരണമാണ് വെട്രിമാരന് അവസരം നഷ്ടപ്പെട്ടതെന്നാണ് വിവരം.

നിലവിൽ സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വെട്രിമാരൻ. ഇതിന് ശേഷം ‘വാടി വാസൽ’ എന്ന സൂര്യയുമായുള്ള മറ്റൊരു ചിത്രവും വെട്രിമാരൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ധനുഷ് നായകനായെത്തിയ അസുരനാണ് അവസാനമായി പുറത്തിറങ്ങിയ വെട്രിമാരൻ ചിത്രം.ഈ ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ധനുഷിന് ലഭിച്ചിരുന്നു. വെട്രിമാരനുമായുള്ള രണ്ടാമത്തെ ചിത്രത്തിനാണ് ധനുഷിന് ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നത്. നേരത്തെ ആടുകളം എന്ന ചിത്രത്തിലും ധനുഷിന് അവാർഡ് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button