CinemaGeneralMollywoodNEWS

എന്‍റെ വിദ്യാഭ്യാസം ഇതാണ്: നടി ശാന്തി കൃഷ്ണ പറയുന്നു

കൗമാരകാലത്ത് തന്നെ സിനിമയില്‍ വന്നെങ്കിലും എനിക്ക് ഡിഗ്രി പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു

ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെ പതിനേഴാം വയസ്സില്‍ സിനിമയിലെത്തിയ ശാന്തി കൃഷ്ണ സിനിമ കൊണ്ട് തനിക്ക് തന്‍റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടില്ലെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്. അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ച താന്‍ ഗ്രാജുവേഷന്‍ പൂര്‍ത്തികരിച്ചെന്നും സിനിമയും നൃത്തവും തന്റെ പാഷനായത് കൊണ്ട് പോസ്റ്റ്‌ ഗ്രാജുവേഷന്‍ ചെയ്യണമെന്ന ആഗ്രഹം തോന്നിയിട്ടില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.

ശാന്തി കൃഷ്ണയുടെ വാക്കുകള്‍

“സിനിമ കൊണ്ട് എനിക്ക് എന്റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ല. കൗമാരകാലത്ത് തന്നെ സിനിമയില്‍ വന്നെങ്കിലും എനിക്ക് ഡിഗ്രി പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. അതിനും മുകളില്‍ പഠിക്കണമെന്ന് തോന്നിയില്ല. നൃത്തവും സിനിമയുമൊക്കെ തന്നെയായിരുന്നു എന്റെ മനസ്സില്‍. പക്ഷേ അടിസ്ഥാന വിദ്യാഭ്യാസം വേണമെന്നത് നിര്‍ബന്ധമായിരുന്നു. അത് കൊണ്ട് ഡിഗ്രി പൂര്‍ത്തികരിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ഉള്‍പ്പെടെയുള്ള സിനിമകള്‍ എനിക്ക് നടിയെന്ന നിലയില്‍ പ്രയോജനം ചെയ്തു. ഓഫ് ബീറ്റ് സിനിമകളും, വാണിജ്യപരമായ ചിത്രങ്ങളും എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്”. ശാന്തി കൃഷ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button