CinemaGeneralLatest NewsMollywoodNEWSSocial Media

‘പ്രൊഫസറേക്കാൾ ജീനിയസ് ജോർജുകുട്ടി’ ; ദൃശ്യം 2നെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർ

ജോർജ്ജ് കുട്ടിയെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർ

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം 2നെ പ്രശംസിച്ച് പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫീഫി അദിന്‍ക്രാ. ലോക പ്രശസ്ത വെബ് സീരിസായ മണി ഹെയ്സ്റ്റിലെ പ്രൊഫസര്‍ എന്ന കഥാപാത്രത്തെ മറന്നുകൊള്ളാനും പ്രൊഫസറേക്കാള്‍ ജീനിയസാണ് ദൃശ്യത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയെന്നുമാണ് ഫീഫി അദിന്‍ക്രാ പറയുന്നു.

തന്റെ ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദൃശ്യം 3 വരാനായി താൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 19നായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button