GeneralLatest NewsMollywoodNEWSSocial Media

‘കലാഭവൻ ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നു’ ; പ്രതികരണവുമായി താരം

വ്യാജ വാർത്തയോട് പ്രതികരിച്ച് കലാഭവൻ ഷാജോൺ

താനും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് കലാഭവൻ ഷാജോൺ. ഇത് തെറ്റായ വർത്തയാണെന്നും, ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന ഇത്തരം വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് എന്നും ഷാജോൺ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്

“ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്” എന്ന് ഷാജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ ധര്‍മ്മജന്‍, മുകേഷ്,കൃഷ്ണകുമാര്‍ തുടങ്ങിയ താരങ്ങള്‍ മത്സരരംഗത്തുണ്ട്. ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങളാണ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഇതിനിടയിലാണ് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള വ്യാജ വാർത്ത പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button