GeneralLatest NewsMollywoodNEWSSocial Media

മോഹൻലാലിന്റെ അഭിനയമികവ് കണ്ടിട്ട് മാധവികുട്ടി അന്ന് എന്നോട് പറഞ്ഞത് ; ഭദ്രൻ പറയുന്നു

കമല സുരയ്യ സ്ഫടികത്തിലെ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ സ്‌ഫടികം പുറത്തിറങ്ങിയിട്ട് ഇന്നലെ 26 വർഷം തികയുകയായിരുന്നു. ചിത്രത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് സ്നേഹം അറിയിച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച കുറിപ്പ്  സംവിധയകാൻ ഭദ്രൻ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു പഴയൊരു ഓര്‍മ്മ കൂടി പങ്കുവെക്കുകയാണ് ഭദ്രന്‍.

പ്രശസ്‍ത എഴുത്തുകാരി കമല സുരയ്യ സ്ഫടികത്തിലെ മോഹന്‍ലാലിന്‍റെ അഭിനയമികവ് കണ്ടിട്ട് തന്നോട് പറഞ്ഞതിനെക്കുറിച്ചാണ് ഭദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. “എഴുത്തിന്‍റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിന്‍റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. ‘ഇതുപോലൊരു തെമ്മാടി ചെറുക്കൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ…’. ഇതിന് ആയിരം ആയിരം അർത്ഥങ്ങൾ അവർ കണ്ടിരുന്നിരിക്കാം. ഈ ദിവസം ഞാൻ അവരെ കൂടി ഓര്‍മ്മിക്കുകയാണ്. ഇതിന്‍റെ ഡിജിറ്റല്‍ വെര്‍ഷന്‍ അവരോടൊപ്പം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…”, ഭദ്രന്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button