CinemaGeneralLatest NewsMollywoodNEWSSocial Media

‘എമ്പുരാനു’ വേണ്ടി കാത്തിരിക്കുന്നുവെന്ന് ദുൽഖർ സൽമാൻ

പൃഥ്വിയുടെ പോസ്റ്റിനു താഴെയാണ് ദുല്‍ഖര്‍ തന്‍റെ ആശംസകളുമായി എത്തിയത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണെന്ന് നടൻ ദുൽഖർ സൽമാൻ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ലൂസിഫര്‍ റിലീസിന്‍റെ രണ്ടാംവാര്‍ഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ 28-ാം തീയതി. അന്നേദിവസം ഇതുസംബന്ധിച്ച ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. “ലൂസിഫറിന്‍റെ അടുത്ത പതിപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതിനുള്ള സമയം ഇപ്പോള്‍ ആരംഭിക്കുന്നു”, എന്നായിരുന്നു ലൂസിഫര്‍ വിജയാഘോഷ വേദിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചത്. ഈ പോസ്റ്റിനു താഴെയാണ് ദുല്‍ഖര്‍ തന്‍റെ ആശംസകളുമായി എത്തിയത്. ‘ലൂസിഫര്‍ 2നുവേണ്ടി കാത്തിരിക്കുന്നു’, ദുല്‍ഖര്‍ കുറിച്ചു.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. ആദ്യമായി 200 കോടി ക്ലബിൽ ഇടംപിടിച്ച മലയാള ചിത്രമായിരുന്നു ലൂസിഫർ. ചിത്രം പുറത്തിറങ്ങി മൂന്ന് മാസം പൂര്‍ത്തിയാവുംമുന്‍പേ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് ചിത്രത്തിന്‍റെ തുടര്‍ച്ചയായ ‘എമ്പുരാനും’ പ്രഖ്യാപിച്ചു. ‘ലൂസിഫറി’ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

അതേസമയം മറ്റു ചില പ്രോജക്ടുകളുടെ തിരക്കുകളിലാണ് മോഹന്‍ലാലും മുരളി ഗോപിയും പൃഥ്വിരാജും. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി’ന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button