CinemaGeneralKollywoodLatest NewsNEWS

അജിത്തിന്റെ ‘വലിമൈ’ തിയറ്ററുകളിൽ തന്നെ ; ആവേശത്തോടെ ആരാധകർ

സിനിമ തിയറ്ററില്‍ തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് വിവരം

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേഷനാണ് പുറത്തുവരുന്നത്. സിനിമയുടെ, തമിഴ്‍നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയെന്നതാണ് പുതിയ വാര്‍ത്ത. ഇതോടെ സിനിമ തിയറ്ററില്‍ തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് വ്യക്തമായിരിക്കുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും വലിമൈ. ബൈക്ക് ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ടാകും. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനാണ് സ്‍പെയ‍ിനിലേക്ക് പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം മുടങ്ങിയത്.

അജിത്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്ന ഹുമ ഖുറേഷിയാണ്.

അടുത്തിടെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങള്‍ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button