BollywoodGeneralLatest NewsNEWSSocial Media

നടി മലൈക അറോറ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

വാക്സിൻ എടുക്കുന്ന ചിത്രവും മലൈക ഷെയർ ചെയ്തിട്ടുണ്ട്

ബോളിവുഡ് താരം മലൈക അറോറ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. മലൈക തന്നെയാണ് താൻ കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വാക്സിൻ എടുക്കുന്ന ചിത്രവും താരം ഷെയർ ചെയ്തിട്ടുണ്ട്.

മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്നാണ് നടി വാക്‌സിനെടുത്തത്. ‘വീ ആര്‍ ഇന്‍ ദിസ് ടുഗെതര്‍’ എന്നാണ് ചിത്രത്തോടൊപ്പം മലൈക കുറിച്ചിരിക്കുന്നത്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമുക്ക് ജയിക്കാം എന്നും കുറിച്ചിട്ടുണ്ട്. എല്ലാവരും വാക്സിൻ എടുക്കണമെന്നും മലൈക അഭ്യർത്ഥിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മലൈകയ്ക്ക് കോവിഡ് സ്ഥിരീകിരിക്കുകയുണ്ടായി. വൈറസില്‍ മുക്തി നേടിയ ശേഷം പിന്തുണച്ച എല്ലാവര്‍ക്കും നടി നന്ദിയറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button