CinemaGeneralLatest NewsMollywoodMovie GossipsNEWS

എം.ടിയും പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്നു ; നായകന്‍ മോഹന്‍ലാല്‍?

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയാണ്. മരക്കാറിന് ശേഷം മലയാളത്തില്‍ ചെയ്യാന്‍ പോകുന്നത് തന്റെ ഒരു സ്വപ്ന ചിത്രമാകുമെന്നും ആ ചിത്രം രചിക്കുന്നത് എം ടി വാസുദേവന്‍ നായര്‍ ആകുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന ഒരു മലയാള ചിത്രം ഈ വര്‍ഷം തന്നെ താന്‍ ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത് . എം ടി വാസുദേവന്‍ നായരുടെ സ്വപ്ന ചിത്രമായ രണ്ടാമൂഴം പ്രിയദര്‍ശന്‍ ഒരുക്കുമെന്ന സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്തായാലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് പുതിയ പ്രഖ്യാപനത്തിനായി.

shortlink

Related Articles

Post Your Comments


Back to top button