CinemaGeneralLatest NewsMollywoodNEWS

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍‘ ഇനി ആമസോണ്‍ പ്രൈമിലും

ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്

സൂരജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടി ച്ചിരുന്നു. ഇപ്പോഴിതാ സിനിമ വീണ്ടും ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.  ജിയോ ബേബി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ഏപ്രില്‍ 2 മുതലാണ് ആമസോണില്‍ സിനിമ സ്ട്രീമിങ്ങ് തുടങ്ങിയത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറയുന്നു.

ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button