GeneralLatest NewsMollywoodNEWSSocial MediaVideos

“വർക്ക് ഔട്ട് വേളകൾ ആനന്ദകരമാക്കാം” ; ട്രെഡ്‌മിൽ ഡാൻസുമായി അനുശ്രീ ; വീഡിയോ

ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വർക്ക് ഔട്ടിനിടെ ട്രെഡ്‌മില്ലിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്.

“വർക്ക് ഔട്ട് വേളകൾ ആനന്ദകരമാക്കാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അടുത്തിടെ, മറ്റൊരു രസകരമായ ഡാൻസ് വീഡിയോയും താരം പങ്കുവച്ചിരുന്നു.

https://www.instagram.com/p/CNMIUV0pdtx/?utm_source=ig_web_copy_link

“വിയർക്കാനുള്ള ഏറ്റവും മികച്ച വഴി,” എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയിൽ ഡാൻസിനിടെ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിക്കുന്ന അനുശ്രീയെ ആണ് കാണാൻ സാധിക്കുക.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റുകളില്‍ നായികയായി എത്തി. മൈ സാന്റയാണ് അവസാനം തീയേറ്ററിലെത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button