BollywoodGeneralLatest NewsNEWSSocial MediaVideos

ഇന്ത്യൻ വസ്ത്രങ്ങൾ മാത്രമേ എനിക്ക് ചേരുകയുള്ളൂ എന്ന് പറയുന്നവരോട് ; മേക്കോവർ വീഡിയോയുമായി വിദ്യാ ബാലൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് വിദ്യാ ബാലൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം അടുത്തിടയിൽ നടത്തിയ സിനിമയുടെ തുടക്കകാലത്ത് താരം നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ബോഡി ഷെയിമിങ്ങിന് വിധേയായതിനെക്കുറിച്ചും മറ്റും വെളിപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിദ്യ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

മിക്ക പരിപാടികള്‍ക്കും ഇന്ത്യന്‍ വസ്ത്രധാരണ രീതിയിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ വിദ്യാബാലന് സാരി മാത്രമേ ചേരൂ എന്ന ഒരു അഭിപ്രായവും നില നിൽക്കുന്നുണ്ട്. ഇതിനെതിരെ രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

അനാര്‍ക്കലിയും ഗൗണും ധരിച്ച വിദ്യയെ ഈ വീഡിയോയില്‍ കാണാം. ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ തനിക്ക് ചേരുകയുള്ളൂ എന്ന് ആള്‍ക്കാര്‍ പറയുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അനാർക്കലി അണിഞ്ഞെത്തുന്ന താരം പിന്നീട ഗൗൺ ധരിച്ച് ഗ്ലാമറസായായി എത്തുന്ന രൂപമാറ്റവും കാണാം.

https://www.instagram.com/p/CNE828On_cA/?utm_source=ig_web_copy_link

സാനിയ മല്‍ഹോത്ര, ഡയാന പെന്റി തുടങ്ങി നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

https://www.instagram.com/p/CNH9hSxnS4n/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button