CinemaGeneralLatest NewsMollywoodNEWSSocial Media

‘വാതിൽ’ ; ഷൂട്ടിങ്ങിനിടയിലും വ്ലോഗുമായി അനു സിത്താര ; വീഡിയോ

വാതിലിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് അനു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ വരെ ഉണ്ട്. ഇതിലൂടെ തന്റെ എല്ലാ വിശേഷങ്ങളും അനു സിത്താര പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഷൂട്ടിങ്ങിനായി ഒരുങ്ങുന്ന തന്റെ പുതിയ സിനിമ ‘വാതിലിന്റെ’ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് അനു.

ചിത്രത്തിന്റെ ഓരോ അണിയറപ്രവർത്തകരെയും വീഡിയോയിലൂടെ അനു സിത്താര പരിചയപ്പെടുത്തുന്നു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ. ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

രചന നാരായണൻകുട്ടി, സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായർ, സ്മിനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മാധവനാണ് നിർവഹിക്കുന്നത്.

ബി.കെ. ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സെജോ ജോണ് സംഗീതം പകരുന്നു. ജോൺകുട്ടിയാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,റിയാസ് അടക്കണ്ടി,പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്, കല-സാബു റാം, മേക്കപ്പ്-അമല്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍.

shortlink

Related Articles

Post Your Comments


Back to top button