GeneralIndian CinemaLatest NewsNEWS

നടൻ സൗമിത്ര ചാറ്റർജിയുടെ ഭാര്യ ദീപ ചാറ്റർജി അന്തരിച്ചു

കഴിഞ്ഞ വര്‍ഷം നവംബര്‍ 5-നായിരുന്നു സൗമിത്ര ചാറ്റര്‍ജി അന്തരിച്ചത്

കൊല്‍ക്കത്ത : പ്രശസ്ത ബംഗാള്‍ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി (83) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുന്‍ബാഡ്മിന്റണ്‍ താരമാണ് ദീപ ചാറ്റര്‍ജി. ദുര്‍ഗ, ബിലോംബിതോ ലോയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1960-ലായിരുന്നു സൗമിത്ര ചാറ്റര്‍ജിയെ വിവാഹം കഴിക്കുന്നത്. പൗലമി, സൗഗത എന്നിവരാണ് മക്കള്‍.

കോവിഡിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ 5-നായിരുന്നു സൗമിത്ര ചാറ്റര്‍ജി അന്തരിച്ചത്.

shortlink

Post Your Comments


Back to top button