GeneralLatest NewsNEWSShort FilmsVideos

മനുവിന് ഇതുവരെ ആരോടും ഒരു പെണ്‍കുട്ടിയോടും ഇഷ്ടം തോന്നിയിട്ടില്ല..? പുതു പ്രതീക്ഷയുമായി വീണ്ടും മനു

ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സൂമാറ്റിക് മീഡിയയുടെ ബാനറിൽ സുജിൻ സുദേവാണ്.

പുതു പ്രതീക്ഷയുണർത്തി മനോഹരമായ ഒരു ഷോർട് ഫിലിം. വൈകാരികമായ ഇഷ്ടങ്ങൾ പോലും തുറന്നു പറയാൻ മടിക്കുന്ന മനുവിന്റെ സംഘർഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വീണ്ടും മനു. അമ്മ ചെറുപ്പത്തിലേ നഷ്ടമായ, കറുമ്പി എന്ന കളിയാക്കലുകൾക്ക് ഇടയിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ടീനയും അമ്മയും അച്ഛനുമില്ലാതെ ഒറ്റപ്പെടലിന്റെ നടുവിൽ കഴിഞ്ഞ മനുവിന്റെയും ജീവിതം ആവിഷ്കരിക്കുന്ന വീണ്ടും മനു ഒറ്റപ്പെടലിന്റെ തീവ്ര വേദനകളെ അനുഭവ വേദ്യമാക്കുന്നു.

ആത്‌മഹത്യയുടെ നിരർത്ഥകതപങ്കുവയ്ക്കുന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സൂമാറ്റിക് മീഡിയയുടെ ബാനറിൽ സുജിൻ സുദേവാണ്.

ചിത്രം നിർമ്മിച്ചിരിക്കുന്നത് അർഷദ് ഖാൻ, പാപ്പച്ചി, സജിൻ ഖാൻ എന്നിവർ ചേർന്നാണ്. അർഷാദ് ഖാൻ, നൂറാഹ് സാറ മാത്യു, ആനന്ദ് കൃഷ്ണ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സജിൻ ഖാനും പാപ്പച്ചിയും ചേർന്നാണ്.

shortlink

Post Your Comments


Back to top button