GeneralLatest NewsMollywoodNEWS

ഓണത്തിന് മികച്ച സിനിമകളുമായി ‘ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്’ ഒടിടി

ആഗസ്റ്റ് 17 മുതൽ 26 വരെ പത്ത് ദിവസത്തെ ഓണസിനിമകൾ എക്സ്ക്ലൂസ്യൂവായി ഹൈ ഹോപ്സിൽ

ഓണക്കാലം ആഘോഷമാക്കാൻ സിനിമ പ്രേമികൾക്കായി നിരവധി മികച്ച സിനിമകളുടെ കളക്ഷനുകൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്. ആഗസ്റ്റ് 17 മുതൽ 26 വരെ പത്ത് ദിവസത്തെ ഓണസിനിമകൾ എക്സ്ക്ലൂസ്യൂവായി ഹൈ ഹോപ്സിൽ ഉണ്ടാവും. വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് ഹൈഹോപ്സിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകുമെന്ന് കമ്പനി ഡയറക്ടർമാരായ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, സാക്കിർ അലി എന്നിവർ അറിയിച്ചു.

read also: സ്ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഒരേയൊരു കാര്യത്തിനായി ഭര്‍ത്താവിന്‍റെ സഹായം തേടും: അഞ്ജലി മേനോന്‍ തുറന്നു പറയുന്നു

പുതിയ സിനിമകൾ, മികച്ച ഷോട്ട്ഫിലിമുകൾ, വെബ് സീരിസുകൾ, ചലച്ചിത്ര സംഗീത വീഡിയോകൾ, ഇന്ത്യൻ ചാനലുകളിലെ കോമഡി എപ്പിസോഡുകൾ, ഡോക്യുമെന്ററികൾ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഹൈ ഹോപ്സിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button