GeneralLatest NewsMollywoodNEWSSocial MediaVideos

ഹൽദി ആഘോഷമാക്കി നടി ദുർഗ കൃഷ്ണ ; വീഡിയോ പുറത്തുവിട്ടു

പഞ്ചാബി വിവാഹാഘോഷങ്ങളുടെ മാതൃകയിലായിരുന്നു ഹൽദി ആഘോഷം

കഴിഞ്ഞ ദിവസമായിരുന്നു നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കെ ഇപ്പോഴിതാ താരത്തിന്റെ ഹൽദി ആഘോഷ ചടങ്ങുകളുടെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .

പഞ്ചാബി വിവാഹാഘോഷങ്ങളുടെ മാതൃകയിൽ നടന്ന ഹൽദി ആഘോഷ ചടങ്ങിൽ ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ദുർഗ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായത്.

ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.

shortlink

Related Articles

Post Your Comments


Back to top button