CinemaGeneralIndian CinemaNEWS

ബോളിവുഡ് വ്യവസായത്തിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ

ബോളിവുഡ് വ്യവസായത്തിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്ത്. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലർത്തുന്നതിനാൽ തന്നെ അഭിനന്ദിക്കാൻ പലർക്കും ഭയമാണെന്ന് കങ്കണ പറഞ്ഞു. തലൈവി ട്രെയിലർ റിലീസായത്തിന് തൊട്ടുപിന്നാലെ അക്ഷയ് കുമാർ തന്നെ രഹസ്യമായി വിളിച്ചെന്നും കങ്കണ വെളിപ്പെടുത്തി.

‘എന്നെ വിളിച്ച് അഭിനന്ദിച്ചാൽ പോലും അവർ കുഴപ്പത്തിലാകും. അക്ഷയ് കുമാർ പോലുള്ള വലിയ താരങ്ങൾ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകുഴ്ത്തി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിനന്ദിക്കുന്നതുപോലെ പരസ്യമായി അത് ചെയ്യാനാകില്ല.’ കങ്കണ പറഞ്ഞു. എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ഏപ്രിൽ 23 ന് ചിത്രം പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button