CinemaLatest NewsMollywoodNEWS

റിലീസിന് പിന്നാലെ ‘അനുഗ്രഹീതൻ ആൻറണി’യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ; നിയമ നടപടി സ്വീകരിക്കുമെന്ന് നിർമ്മാതാവ്

സണ്ണി വെയ്ൻ നായകനായ ‘അനുഗ്രഹീതൻ ആൻറണി’യുടെ വ്യാജപതിപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് എം. ഷിജിത്ത്. ഏപ്രിൽ ഒന്നിന് തിയറ്ററിൽ എത്തിയ ചിത്രം പ്രേക്ഷക പ്രീതി നേടി മികച്ച രീതിയിൽ പ്രദർശനം തുടരുന്നതിനിടയിലാണ് വ്യാജപതിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വ്യാജ പ്രിന്റിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. സണ്ണി വെയിൻ, ഗൗരി കിഷൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംവിധായകൻ പ്രിൻസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ പ്രിൻസ് ജോയ്, ഡിസ്ട്രിബൂട്ടർ ജോർജ്ജ് അഗസ്റ്റിൻ അക്കര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button