GeneralLatest NewsMollywoodNEWSSocial Media

കഴുത്തിൽ ഗുരുവായൂരപ്പൻ, കാതിൽ കൊടുങ്ങല്ലൂരമ്മ ; സംയുക്തയുടെ ചിത്രം വൈറലാകുന്നു

സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ ഒരാളാകാൻ സംയുക്തക്ക് സാധിച്ചു. എന്നാൽ പിന്നീട് നടൻ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്.

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മയും ബിജു മേനോനും എത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് സംയുക്തയുടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

നടിയും ബന്ധുവുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിൽ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങളാണ് ഇവ. സംയുക്തയും ബിജു മേനോനും മകൻ ദക്ഷ് ധാർമിക്കും ഒന്നിച്ചാണ് വിവാഹ സത്ക്കാരത്തിനെത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത് സംയുക്ത അണിഞ്ഞിരുന്ന ആഭരണങ്ങളാണ്.

ഗുരുവായൂരപ്പന്റെ വലിയ ഒരു ലോക്കറ്റ് ആണ് മാലയുടെ പ്രത്യേകത. കൊടുങ്ങല്ലൂരമ്മയുടെ രൂപം കൊത്തിയ ജിമിക്കികമ്മലായിരുന്നു മറ്റൊരു ആകർഷണം.

https://www.instagram.com/p/CNeGsiOJLTb/?utm_source=ig_web_copy_link

സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്ത പങ്കുവെയ്ക്കാറുള്ള യോഗയുടെ ചിത്രങ്ങൾ ശ്രദ്ധേയമാകാറുണ്ട്. മൈസൂരില്‍ പോയാണ് താരം യോഗയുടെ ഉപരിപഠനം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button