BollywoodGeneralLatest NewsNEWSSocial MediaVideos

ഷൂട്ടിങ് സെറ്റില്‍ ദോശചുട്ട് സോനു സൂദ് ; വൈറലായി വീഡിയോ

ഷൂട്ടിങ് സെറ്റിൽ സ്വന്തമായി ദോശയുണ്ടാക്കി കഴിച്ച് സോനു

പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ നടനാണ് സോനു സൂദ് . ലോക്ഡൗൺ സമയത്ത് നിരവധിപേരെ താരം സഹായിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടവരെയും ചികിത്സ സഹായം ആവശ്യമായവരെയും സാമ്പത്തികമായി സഹായിച്ചും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയും ദുര്‍ബ്ബല വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും വന്‍ ജന സ്വീകാര്യതയാണ് രാജ്യത്തെമ്പാടും സോനു സൂദിന് ലഭിച്ചത്.

https://www.instagram.com/tv/CNjTVTDgU4A/?utm_source=ig_web_copy_link

ഇപ്പോഴിതാ സിനിമ ഷൂട്ടിങ് സെറ്റിൽ സ്വന്തമായി ദോശയുണ്ടാക്കി കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ദോശ ചുടുന്നതിനൊപ്പം ആരാധകരുമായി താരം സംസാരിക്കുന്നുമുണ്ട്. സ്വന്തം ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കണമെന്നാണ് താരം പറയുന്നത്. ചെലവ് കുറക്കുന്നതിനായാണ് ദോശചുടുന്നതെന്നും നടനാകണമെന്നുള്ളവര്‍ സ്വന്തം ഭക്ഷണമുണ്ടാക്കാന്‍ പഠിക്കുന്നതാണ് ഇനി നല്ലതെന്നുമാണ് താരം പറഞ്ഞത്. കൂടാതെ ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ പോലും തന്നെ ദോശചുടാനായി വിളിക്കാറുണ്ടെന്നുമാണ് താരം രസകരമായി പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button