CinemaGeneralLatest NewsMollywoodNEWS

സിനിമ സംവിധാനം ചെയ്യാനൊരുങ്ങി സംഗീത സംവിധായകൻ മോഹൻ സിതാര ; ആദ്യ ചിത്രം ‘ഐ ആം സോറി’

സംഗീത സംവിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുനൊരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകിക്കൊണ്ട് മോഹൻ സിതാര കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ലൗ സ്റ്റോറിക്ക് ” ഐആം സോറി ” എന്നാണ് പേര്.

മോ ഇന്‍റർനാഷണൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മോഹൻ സിതാര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം രജിത് ടി നന്ദനം നിർവ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും വിഷ്ണു മോഹൻ സിതാര നിർവ്വഹിക്കുന്നു. വാർത്ത പ്രചരണം എ. എസ് ദിനേശാണ്.

1986 ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന സിനിമയിലൂടെ‌ സംഗീതസം‌വിധയകനായി തുടങ്ങി ഇതിനകം ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുള്ളയാളാണ് മോഹൻ സിതാര.

shortlink

Post Your Comments


Back to top button