GalleryGeneralLatest NewsMollywoodNEWSSocial Media

സെറ്റുസാരി അണിഞ്ഞ് നാടൻ സുന്ദരിയായി മീനാക്ഷി ; വൈറലായി ചിത്രങ്ങൾ

സനൂഷ, നമിത പ്രമോദ്, ഐമ തുടങ്ങി നിരവധി താരങ്ങളും താര പുത്രിയുടെ ചിത്രത്തിനു കമന്റുമായി എത്തി

അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ മലയാളത്തിൽ നിരവധി ആരാധകരുള്ള താര പുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. എങ്കിലും നിരവധിപേരാണ് താര പുത്രിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ വിഷു ദിനത്തിൽ മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

സെറ്റ് മുണ്ട് ഉടുത്ത അതിസുന്ദരിയായി മീനാക്ഷിയെ കാണാം. സുഹൃത്തായ അഞ്ജലിയാണ് ചിത്രം പകര്‍ത്തിയതെന്നും മീനാക്ഷി കുറിച്ചിട്ടുണ്ട്. സനൂഷ, നമിത പ്രമോദ്, ഐമ തുടങ്ങി നിരവധി താരങ്ങളും താര പുത്രിയുടെ ചിത്രത്തിനു കമന്റുമായി എത്തി. സുന്ദരിയായിട്ടുണ്ടെന്ന സനൂഷയുടെ കമന്റിന് നന്ദി ചേച്ചി എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

https://www.instagram.com/p/CNpvFInpCDm/?utm_source=ig_web_copy_link

ചെന്നൈയിൽ ഡോക്ടർ ആകാൻ പഠിക്കുകയാണ് മീനാക്ഷി. അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button