GeneralLatest NewsMollywoodNEWSSocial Media

ഇസുക്കുട്ടന്റെ പിറന്നാൾ ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും ; ചിത്രങ്ങൾ

ഒരേ കളറിലുള്ള വസ്ത്രങ്ങളാണ് മൂവരും ധരിച്ചത്

ഇന്നലെയായിരുന്നു പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ജന്മദിനം. ഇപ്പോഴിതാ മകന്റെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇസഹാക്കിനൊപ്പമുള്ള പ്രിയയുടെയും ചാക്കോച്ചന്റേയും ചിത്രങ്ങളാണ് ഇത്. ഒരേ കളറിലുള്ള വസ്ത്രങ്ങളാണ് മൂവരും ധരിച്ചത്.

14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.

https://www.instagram.com/p/CNvHlNDMmoh/?utm_source=ig_web_copy_link

അടുത്തിടയിൽ പ്രിയയുടെ പിറന്നാൾ ദിനം ആഘോഷമാക്കിയ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ആശംസയുമായെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button