CinemaGeneralLatest NewsMollywoodMovie GossipsNEWS

നായികയാവാൻ ഒരുങ്ങി നയൻതാര ചക്രവർത്തി ; പുതിയ സിനിമ ഉടൻ ഉണ്ടാകുമെന്ന് താരം

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ബേബി നയൻ‌താര എന്നറിയപ്പെടുന്ന നയൻതാര ചക്രവര്‍ത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി നയൻ‌താര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നായികയായി സിനിമയിലേക്ക് വീണ്ടും തിരിച്ചെത്താനൊരുങ്ങുകയാണ് നയൻ‌താര. നടി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

തമിഴ് – തെലുങ്ക് സിനിമാ വേദിയിൽ നിന്നും വലിയ ഓഫറുകൾ എത്തി തുടങ്ങി. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര പറയുന്നു. ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.

2006-ൽ ‘കിലുക്കം കിലുകിലുക്ക’ത്തിലൂടെയാണ് സിനിമയിലേക്ക് ബേബി നയൻതാര എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം രജിനിയുടെ ‘ കുസേലൻ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി. റഹ്മാൻ്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം.

എറണാകുളം തേവര സാക്രഡ് ഹാർട്ട് കോളജിൽ ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ – ജേർണലിസം ആദ്യ വർ‍ഷ വിദ്യാർഥിനിയാണിപ്പോൾ നയൻ താര ചക്രവർത്തി . സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി.

 

 

shortlink

Post Your Comments


Back to top button