CinemaGeneralLatest NewsMollywoodNEWSSocial Media

വർഷങ്ങൾക്ക് ശേഷം ജയറാമിനോട് കഥ പറഞ്ഞ് സത്യൻ അന്തിക്കാട് ; സന്തോഷം പങ്കുവെച്ച് താരം

വർഷങ്ങൾക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു. 2010ല്‍ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മീര ജാസ്മിനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയരംഗത്തേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇപ്പോഴിതാ സത്യന്‍ അന്തിക്കാടില്‍ നിന്നും പുതിയ സിനിമയുടെ കഥ കേള്‍ക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം.സത്യന്‍ അന്തിക്കാടുമായി സംസാരിക്കുന്ന ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. “33 വർഷത്തെ സൗഹൃദം… പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ, need your blessings”, ചിത്രത്തിനൊപ്പം ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/JayaramActor/posts/314407550046103

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രഖ്യാപന സമയത്ത് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

ഫഹദ് നായകനായ ‘ഞാന്‍ പ്രകാശനു’ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. 22 വര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഈ പ്രോജക്ട് വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടിവന്നു.

shortlink

Related Articles

Post Your Comments


Back to top button