GeneralLatest NewsMollywoodNEWSSocial Media

നിന്നെ ഞാനും വായ്നോക്കാറുണ്ട് ; അന്ന ബെന്നിനോട് ഐശ്വര്യ ലക്ഷ്മി

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിമാരാണ് ഐശ്വര്യ ലക്ഷ്മിയും അന്ന ബെന്നും. ഇപ്പോഴിതാ അന്ന ബെൻ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം കുറിപ്പിന് കമന്റുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

“നീ അതിസുന്ദരിയാണ്, ഞാനെപ്പോഴും നിന്നെ വായ്നോക്കുന്നു, ഇപ്പോഴിതാ അക്കാര്യം പരസ്യമാക്കുന്നു,” എന്നാണ് ഐഷു കുറിക്കുന്നത്. എങ്കിൽ നമ്മുടെ വികാരങ്ങൾ ഒന്നു തന്നെ, ഞാനും ഈ സുന്ദരിയെ നോക്കാറുണ്ടെന്ന് അന്നയും മറുപടി നൽകുന്നു.

കഴിഞ്ഞ ദിവസമാണ് അന്ന ബെൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കമ്പനികൾ ചെയ്യുന്ന തെറ്റായ സൗന്ദര്യസങ്കൽപ്പങ്ങളെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചത്. പല കമ്പനികളും തെറ്റായ സൗന്ദര്യസങ്കൽപ്പങ്ങളിലൂടെ ആളുകളുടെ അപകർഷതാബോധത്തെയാണ് മാർക്കറ്റ് ചെയ്യുന്നതെന്നും എന്നാൽ നമ്മളോരുത്തരും യൂണീക് ആണെന്നതാണ് സത്യമെന്നുമാണ് അന്ന ഇൻസ്റ്റഗ്രാം കുറിപ്പിൽ പങ്കുവയ്ക്കുന്നത്.

കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേരാണ് താരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button