GeneralKollywoodLatest NewsMovie GossipsNEWS

അജിത്തിന്റെയും ശാലിനിയുടെയും വീഡിയോ എടുത്തതിന് ജോലി പോയി ; ഒടുവിൽ ആത്മഹത്യാ ശ്രമം, താരത്തെ നേരിൽ കാണണമെന്ന് യുവതി

അജിത് ആശുപത്രി അധികാരികളോട് പറഞ്ഞാല്‍ തനിക്ക് ജോലി തിരികെ കിട്ടും എന്ന വിശ്വാസത്തിലാണ് ഫര്‍സാന

അമിത ആരാധന പലപ്പോഴും താരങ്ങൾക്ക് വിനയാകാറുണ്ട്. എന്നാൽ ഇവിടെ ഒരു ആരാധികയാണ് വെട്ടിലായിരിക്കുന്നത്. തമിഴ് നടൻ അജിത്തിനോടുള്ള അമിത ആരാധന മൂലം ഫര്‍സാന എന്ന യുവതിയുടെ ജോലി തന്നെ നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വിഷയം പുറംലോകത്തേക്കെത്തുന്നത്.

2020 ല്‍ കോവിഡ് 19  വ്യാപിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്താണ് അജിത്തും ഭാര്യയും ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇതേ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്ന ഫര്‍സാന അജിത്തിനോടുളള ആരാധന മൂലം അത് ഫോണില്‍ പകര്‍ത്തി. എന്നാൽ ദിവസങ്ങൾക്കകം ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുവാനും തുടങ്ങി. അജിത്തും ശാലിനിയും ഹോസ്പിറ്റലില്‍ എന്ന് പറഞ്ഞായിരുന്നു വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.

വീഡിയോ കണ്ട ഹോസ്പിറ്റല്‍ അധികാരികള്‍, സിസി ടിവി പരിശോധിച്ച് ആ വീഡിയോ എടുത്ത ആളെ കണ്ടെത്തി. തന്റെ കടമ മറന്നുള്ള പ്രവൃത്തിയെ തുടര്‍ന്ന് ഫര്‍സാനയെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് അവര്‍ ഹോസ്പിറ്റല്‍ അധികാരികളുടെ കാലില്‍ വീണ് അപേക്ഷിച്ച് സസ്‌പെന്‍ഷന്‍ നീക്കി. തിരിച്ച് ജോലിയില്‍ കയറിയെങ്കിലും യാതൊരു ജോലിയും ഫര്‍സാനയ്ക്ക് നല്‍കിയില്ല. പിന്നീട് ഇക്കാര്യം പറഞ്ഞ് ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു.

പ്രായമായ അച്ഛനും അമ്മയും മകളും ഫര്‍സാനയെ ആശ്രയിച്ചാണ് കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ഇല്ലാതെ ജീവിയ്ക്കുകയാണ് ഫര്‍സാന. ലോണ്‍ എടുത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാത്തത് കൊണ്ട് മറ്റൊരിടത്ത് ജോലി തേടി പോകാനും ഫര്‍സാനയ്ക്ക് കഴിയുന്നില്ല.

ഇതിനിടയില്‍ പല തവണ അജിത്തിനെ കാണാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും ഭാര്യ ശാലിനെയും വിളിച്ച് സംസാരിച്ചിട്ടും അജിത്തിനെ കാണാന്‍ സാധിച്ചില്ല. മകളുടെ പഠിപ്പിന് ഫീസ് നല്‍കുന്ന കാര്യം അജിത്തിനോട് പറയാം എന്ന് സെക്രട്ടറി പറഞ്ഞതിനോട് ഫര്‍സാന യോജിച്ചില്ല.   ജോലിയില്ലാതെ ജീവിക്കാന്‍ പറ്റുന്നില്ല എന്ന് ഫര്‍സാന പറഞ്ഞു.  നിരന്തരമായ അവഗണന കാരണം ഫര്‍സാന ആത്മഹത്യയ്ക്കും ശ്രമിച്ചു.  അജിത്തിനെ ഒന്ന് കണ്ടാല്‍, അദ്ദേഹം ആശുപത്രി അധികാരികളോട് പറഞ്ഞാല്‍ തനിക്ക് ജോലി തിരികെ കിട്ടും എന്ന വിശ്വാസത്തിലാണ് ഫര്‍സാന.

അടുത്തിടയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ വന്ന അജിത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈയ്യില്‍ നിന്നും നടന്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button