BollywoodGeneralLatest NewsNEWS

ഇവിടെ ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല, അപ്പോഴാണ് അവധി ആഘോഷം; ബോളിവുഡ് താരങ്ങൾക്ക് എതിരെ നവാസുദ്ദീന്‍ സിദ്ദിഖി

ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഈ സെലിബ്രിറ്റികൾ അവരുടെ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്, നവാസുദ്ദീൻ

മുംബൈ: രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ പ്രതിസന്ധി നേരിടുന്ന സമയത്തും അവധി ആഘോഷങ്ങളുടെ തിരക്കിലാണ് ഓരോ സിനിമാ താരങ്ങളും. നിരവധി  താരങ്ങളാണ് മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി.

‘ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഈ സെലിബ്രിറ്റികൾ അവരുടെ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്, ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല, അപ്പോഴാണ് നിങ്ങള്‍ പണം പാഴാക്കുന്നത്. നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലെ, അവര്‍ക്ക് എന്താണ് സംസാരിക്കാന്‍ സാധിക്കുക? അഭിനയത്തെക്കുറിച്ചോ? അവര്‍ രണ്ട് മിനുട്ട് തികയ്ക്കില്ല. ഇവര്‍ക്ക് മാലിദ്വീപിലെ ടൂറിസവുമായി എന്തെങ്കിലും നീക്കുപോക്കുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷെ മനുഷ്വത്വം പരിഗണിച്ചെങ്കിലും, നിങ്ങളുടെ അവധിക്കാലം നിങ്ങളുടെതായി ചുരുക്കുക. താന്‍ ഒരിക്കലും എവിടെയും അവധിക്കാലം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജന്മനാടായ ബുധാനയില്‍ തന്നെ കുടുംബത്തോടൊപ്പം കഴിയാനാണ് താല്‍പ്പര്യം. ഇതാണ് എന്‍റെ മാലിദ്വീപ് എന്നും നവാസുദ്ദീന്‍ സിദ്ദിഖിനവാസുദ്ദീന്‍ സിദ്ദിഖി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

ജാന്‍വി കപൂര്‍, ശ്രദ്ധ കപൂര്‍, ദിഷ പട്ടാനി എന്നിങ്ങനെ വിവിധ താരങ്ങള്‍ ഇവിടെ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ ഒന്നും പുറത്തു വിട്ടില്ലെങ്കിലും രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും മാലിദ്വീപിലെ ബീച്ച് റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button