GeneralLatest NewsMollywoodNEWSSocial Media

കൈത്തണ്ടയിൽ ബറോസ് എന്ന് പച്ച കുത്തി മോഹൻലാൽ ; വൈറലായി ചിത്രം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് നടൻ മോഹൻലാലിന്റെ പുതിയ ടാറ്റൂനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം താരം അവതാരകനായെത്തുന്ന ബിഗ് ബോസ് എന്ന ടെലിവിഷൻ ഷോയിലെത്തിയപ്പോഴാണ് കൈയ്യിലെ പച്ച കുത്തിയിരിക്കുന്നത് പ്രേഷകരുടെ ശ്രദ്ധയിൽ പെട്ടത്. നിമിഷ നേരംകൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കൈത്തണ്ടയിൽ ബറോസ് എന്ന തൻ്റെ സിനിമയുടെ ടൈറ്റിലാണ് താരം പച്ച കുത്തിയിരിക്കുന്നത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഷൂട്ട് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബറോസിൽ ടെക്‌നിക്കല്‍ ഡയറക്ടറായും ജിജോ പുന്നൂസുണ്ട്. ബറോസില്‍ പ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുണ്ട്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

shortlink

Related Articles

Post Your Comments


Back to top button