BollywoodGeneralLatest NewsNEWS

യുകെയിൽ നിന്നെത്തിച്ച 100 ഓക്‌സിജൻ കോൺസെന്റ്രേറ്ററുകളുണ്ട് ; വിതരണം ചെയ്യാൻ സഹായിക്കണമെന്ന് നടി ട്വിങ്കിൾ ഖന്ന

നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്

മുംബൈ: ഓക്‌സിജൻ കോൺസന്റ്രേറ്ററുകൾ വിതരണം ചെയ്യാൻ സഹായം അഭ്യർത്ഥിച്ച് ബോളിവുഡ് നടി ട്വിങ്കിൽ ഖന്ന. യുകെയിൽ നിന്നെത്തിച്ച 100 കോൺസന്റ്രേറ്ററുകൾ ഉണ്ടെന്നും അവ വിതരണം ചെയ്യാൻ സഹായിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് ട്വീറ്റുമായി ട്വിങ്കിൾ ഖന്ന എത്തിയത്.

നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്. നേരത്തെ, കോവിഡിൽ യുഎസിനോട് സഹായം അഭ്യർത്ഥിച്ച് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. തന്റെ രാജ്യം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നത് എന്നും യുഎസ് വാങ്ങിയ വാക്സിനുകൾ ഇന്ത്യയുമായി പങ്കുവയ്ക്കാമോ എന്നുമാണ് പ്രിയങ്ക ചോദിച്ചത്. യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അടക്കമുള്ളവരെ മെൻഷൻ ചെയ്താണ് നടിയുടെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button