CinemaGeneralIndian CinemaKollywoodLatest News

സംവിധായകൻ മണിരത്നം ആശുപത്രിയിൽ

സംവിധായകൻ മണിരത്നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അ​ദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിരത്നത്തിന് ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളില്ലെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ്റെ തിരക്കുകളിലായിരുന്നു സംവിധായകൻ.

പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന പൊന്നിയിൻ സെൽവൻ്റെ ടീസർ ലോഞ്ച് ജൂലൈ എട്ടിനായിരുന്നു നടന്നത്. തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന പൊന്നിയിൻ സെൽവൻ തമിഴിൽ കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും പുറത്തിറങ്ങും.

Also Read: നിവിൻ പോളിയുടെ മഹാവീര്യർ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button