CinemaGeneralIndian CinemaLatest NewsMollywood

നിവിൻ പോളിയുടെ മഹാവീര്യർ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യർ റിലീസിന് ഒരുങ്ങുകയാണ്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യർ. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടൈം ട്രാവലും ഫാൻറസിയുമൊക്കെ കടന്നുവരുന്നുണ്ട്. നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമാണിത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് നിവിൻ പോളി. സമൂഹ മാധ്യമത്തിലൂടെയാണ് നിവിൻ പോളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Also Read: ‘ജീവിതത്തില്‍ ഞാൻ ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്’: തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസൻ

പ്രമുഖ എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്‍പദമാക്കിയാണ് എബ്രിഡ് ഷൈൻ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്‍സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ നിർമ്മിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്‍തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്‍ണപ്രസാദ്, പദ്‍മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button