GeneralLatest NewsMollywoodNEWSSocial Media

എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്? ബൈക്ക് ഓടിച്ച് മംമ്ത, വീഡിയോ

ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങി മംമ്ത

ഹരിഹരന്‍റെ ‘മയൂഖ’ത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ മുന്നിലേക്കെത്തിയ നടിയാണ് മംമ്ത മോഹന്‍ദാസ്. മികച്ച അഭിനേത്രിയും നല്ലൊരു ​ഗായികയുമാണ് മംമ്ത. ഇപ്പോഴിതാ തരാം പങ്കുവെച്ച ഒരു കിടിലൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോയാണ് മംമ്ത പങ്കുവച്ചിരിക്കുന്നത്.

“എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്, നിങ്ങൾക്കു തന്നെ അതിനു സാധിക്കുമ്പോൾ” എന്ന ചോദ്യത്തോടെയാണ് മംമ്ത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷവും മംമ്ത പങ്കിടുന്നു.

അടിപൊളി എന്നാണ് മംമ്തയുടെ വീഡിയോയ്ക്ക് സൗബിൻ കമന്റ് ചെയ്തിരിക്കുന്നത്. ലെനയും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. “കില്ലർ! എന്നെയും ഒരു റൈഡിനു കൊണ്ടുപോവൂ,” എന്നാണ് ഡിഫോർ ഡാൻസിലൂടെ ശ്രദ്ധ നേടിയ ഡാൻസർ നീരജ് ബവ്‌ലേച്ചയുടെ കമന്റ്.

https://www.instagram.com/p/CONvJxphq7w/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button