GeneralLatest NewsMollywoodNEWSSocial Media

ജാതിയും വർണ്ണവും നോക്കി നിങ്ങളുടെ കലയല്ല എന്ന് അധിക്ഷേപിച്ചവർക്ക് മുന്നിൽ താണ്ഡവമാടി ചുവടുറപ്പിച്ചവർ ; മണികണ്ഠൻ

ലോകനൃത്തദിനത്തിലാണ് കുറിപ്പുമായി മണികണ്ഠൻ എത്തുന്നത്

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മണികണ്ഠൻ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ മണികണ്ഠൻ ഇപ്പോൾ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സൈബറിടത്തിൻ്റെ ശ്രദ്ധ നേടുന്നത്.

ലോകനൃത്തദിനമായ ഏപ്രിൽ 29ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ ‘ജാതിയും നിറവും നോക്കി ഭരതനാട്യവും, മോഹിനിയാട്ടവും നിങ്ങളുടെ കലയല്ലെന്ന് പറഞ്ഞവർക്കു മുന്നിൽ താണ്ഡവമാടി ചുവടുറപ്പിച്ചവരാണ് കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനും തൻ്റെ സഹോദരനായ ശിവദാസ് രാജനുമെന്ന് മണികണ്ഠൻ പറയുന്നു. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മണികണ്ഠൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം

‘ഈ രണ്ടു പേരിൽ ഒരാൾ കലാഭവൻ മണി ചേട്ടന്റെ സഹോദരൻ ” ഡോ. R.L.V രാമകൃഷ്ണനും ” മറ്റൊരാൾ എന്റെ സഹോദരൻ “ശിവദാസ് രാജനുമാണ് “. ഇവർ രണ്ടു പേരും ജാതി,വർണ്ണ വിവേചനങ്ങൾക്കതീതമായി ഭരതനാട്യം, മോഹിനിയാട്ടം എന്നീ ക്ഷേത്ര കലയിൽ വെക്തി മുദ്ര പതിപ്പിച്ചവരാണ്. ജാതിയും വർണ്ണവും നോക്കി നിങ്ങളുടെ കലയല്ലാ ഭരതനാട്യംവും, മോഹിനിയാട്ടവും എന്ന് പറഞ്ഞവർക്കു മുന്നി താണ്ഡവമാടി ചുവടുറപ്പിച്ചവർ … എല്ലാവർക്കും ലോക നൃത്തദിനാശംസകൾ’ – മണികണ്ഠൻ കുറിച്ചു.

https://www.facebook.com/ManikandanRAchariOfficial/posts/333060321520557

shortlink

Related Articles

Post Your Comments


Back to top button