GeneralLatest NewsNEWSSocial MediaTV Shows

‘ഊള പ്രോഗ്രാമിനെ’ക്കുറിച്ചു പോസ്റ്റ്; നിങ്ങള് കരഞ്ഞു തീര്‍ക്കൂ അല്ലെങ്കിൽ എന്നെ ചീത്ത വിളിക്കൂവെന്നു അശ്വതി

എന്റെ കണ്ണിലൂടെ അല്ലാ നിങ്ങള്‍ ഓരോരുത്തരും പ്രോഗ്രാം കാണുന്നത് എന്നു നല്ല ബോധ്യം എനിക്കുണ്ട്

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അശ്വതി. വില്ലത്തിയായും നായികയായും തിളങ്ങിയ അശ്വതി അഭിനയത്തില്‍ ;സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ബിഗ്‌ബോസ് റിവ്യുവും കുടുംബ വിശേഷങ്ങളും പങ്കുവെച്ച്‌ എത്താറുണ്ട്. തന്റെ ബിഗ് ബോസ് ഉന്നയിക്കുന്നവർക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.

ഈ കൊറോണ അതിതീവ്ര കാലഘട്ടത്തില്‍ അതെ കുറിച്ച്‌ പറയാതെ, ചിലരുടെ കണ്ണിലെ ‘ഊള പ്രോഗ്രാമിനെ’ കുറിച്ച്‌ യാതൊരു ചിന്തയുമില്ലാതെ പറയുന്നു എന്നു പറയുന്നവരോട് ഒന്ന് പറഞ്ഞോട്ടെ’, എന്ന് പറഞ്ഞാണ് അശ്വതിയുടെ പോസ്റ്റ് തുടങ്ങുന്നത്.

read also:അന്തരിച്ച കെ.വി. ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു ; മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതെ ശ്മശാനത്തില്‍ സംസ്‌കരിച്ചു

അശ്വതിയുടെ കുറിപ്പ് പൂർണ്ണ രൂപം ,

കൊറോണ അതിതീവ്ര കാലഘട്ടത്തില്‍ അതെ കുറിച്ച്‌ പറയാതെ, ചിലരുടെ കണ്ണിലെ ‘ഊള പ്രോഗ്രാമിനെ’ കുറിച്ച്‌ യാതൊരു ചിന്തയുമില്ലാതെ പറയുന്നു എന്നു പറയുന്നവരോട് ഒന്ന് പറഞ്ഞോട്ടെ.. നാട്ടില്‍ ഉള്ള ആള്‍ക്കാര്‍ കൊറോണയില്‍ നട്ടം തിരിയുന്നു എന്നു പറയുന്നല്ലോ.. അതില്‍ എന്റെ അപ്പനും അമ്മയും, എന്റെ ഭര്‍ത്താവിന്റെ അപ്പനും അമ്മയും, എന്റെ കുഞ്ഞ് മക്കളും എല്ലാവരും പെട്ടിട്ടുണ്ട് ..അതിനാല്‍ വിഷമവും ഉണ്ട് .കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെയും അവസ്ഥയില്‍ ഒരുപാട് വിഷമം ഉണ്ട് . ഈ ദുരിതം എത്രയും പെട്ടന്ന് ഈ ലോകത്തു നിന്നു തുടച്ചു നീക്കണമേ..

read also:‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ; സിനിമയുടെ ചിത്രീകരണം പൂർത്തികരിച്ചു

എല്ലാരേയും ആരോഗ്യത്തോടെ കാക്കണമേ എന്നും കര്‍ത്താവിനോടും, കൃഷ്ണനോടും, അല്ലാഹുവിനോടും പ്രാര്‍ത്ഥിക്കുക! അത് മുടങ്ങാതെ ചെയ്യുന്നുമുണ്ട്. അതുപോലെ എല്ലാരോടും ചുണ്ടത്തോ താടിയിലോ അല്ലാ മൂക്കതു മാസ്‌ക് വെക്കാന്‍ പറഞ്ഞു കൊടുക്കുക , കഴിവതും വെളിയില്‍ ഇറങ്ങാതിരിക്കുക അഥവാ ഇറങ്ങിയാല്‍ തിരിച്ചു കയറുമ്ബോള്‍ കുളിച്ചു കഴിഞ്ഞ ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ നോക്കുക എന്നു ഉപദേശിക്കുക, ഇതൊക്കെയേ എനിക്കിവിടിരുന്നു ചെയ്യാന്‍ സാധിക്കുകയുള്ളു. ബാക്കി എല്ലാ കാര്യങ്ങളും നോക്കാന്‍ വിശ്വാസ യോഗ്യമായ ഒരു ഭരണകൂടം കേരളത്തിനുണ്ട്, സ്വന്തം ജീവനെ കുറിച്ച്‌ ചിന്തിക്കാതെ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്, അവരുടെ എല്ലാം കൈകളില്‍ എന്റെ വീട്ടുകാര്‍ സുരക്ഷിതര്‍ ആണെന്ന പോലെ കേരളം മൊത്തം സുരക്ഷിതം ആകുമെന്ന് ബോധ്യമുണ്ട്. പിന്നെ എല്ലാ ന്യൂസ് ചാനലുകളും, മിക്ക ഫേസ്ബുക് പോസ്റ്റുകളും ഭീതി തരുന്നതാണ് ; അതില്‍ നിന്നു ഞാനൊന്നു മാറി ചിന്തിച്ചു. അതും പുറത്ത് കറങ്ങി നടക്കാതെ, എന്റെ വീടിനുള്ളില്‍ ഇരുന്നു, എന്റെ ജോലി തീര്‍ത്ത ശേഷം എന്റെ പേജിന്റെ വാളില്‍, എന്റെ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ഒരു എന്റെര്‍റ്റൈനിങ് പോസ്റ്റ് ഇട്ടുകൊണ്ട് .. അത്രേയുള്ളൂ .

ഇനി..ഞാന്‍ ഇടുന്ന ബിഗ്‌ബോസിന്റെ പോസ്റ്റുകള്‍ കൊടുങ്കാറ്റില്‍ ആനയെ പറത്തുന്നവന്മാര്‍ക്കും, കോണകം പറപ്പിക്കുന്നവന്മാര്‍ക്കും, എന്റെ ഉള്ള വില പോകുമല്ലോ എന്നു ആവലാതി പെടുന്നവര്‍ക്കും,വേണ്ടി ഉള്ളതല്ല ..അത് തികച്ചും ബിഗ്‌ബോസ് എന്ന പ്രോഗ്രാം അല്ലെങ്കില്‍ ഗെയിംനെ ഇഷ്ട്ടപെടുന്നവര്‍ക്കും , ഞാന്‍ എഴുതുന്നത് എത്രമാത്രം നല്ലത് എന്നു എനിക്ക് യാതൊരു ഗ്രാഹ്യവുമില്ല എന്നാലും അതിഷ്ട്ടമുള്ളവര്‍ക്കു വേണ്ടിയും മാത്രമുള്ളതാണ്. അതിപ്പോ ഒരാളെ ഉള്ളുവെങ്കിലും അവര്‍ക്കു മാത്രമായിട്ടുള്ള ഒരു പോസ്റ്റ് ??. പ്രോഗ്രാമിനെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വാഗതം,വലിച്ചു കീറിക്കോളൂ ഞാന്‍ ഓരോ എപ്പിസോഡിനെ കുറിച്ച്‌ എഴുതുന്നത് , കാരണം എന്റെ കണ്ണിലൂടെ അല്ലാ നിങ്ങള്‍ ഓരോരുത്തരും പ്രോഗ്രാം കാണുന്നത് എന്നു നല്ല ബോധ്യം എനിക്കുണ്ട്.പക്ഷെ അതിന്റെ അതിര്‍വരമ്ബുകളെ താണ്ടുന്നവരോട് ഒന്ന് പറഞ്ഞോട്ടെ. നിങ്ങള് കരഞ്ഞു തീര്‍ക്കു. എന്നെ ചീത്ത വിളിക്കു.. അതോണ്ട് പോരാ എങ്കില്‍ വീട്ടുകാരെയും വിളിക്കു. അങ്ങനെ ഒരു മനസുഖം നിങ്ങള്ക്ക് ലഭിക്കുമ്ബോള്‍ ഞാന്‍ കൃതര്‍ത്ഥ ആയി.

ഈ കൊറോണ കാലഘട്ടത്തില്‍ പലവിധ പ്രശ്‌നങ്ങളില്‍ ഇരിക്കുന്നവര്‍ ആയിരിക്കും നിങ്ങള്‍,I mean ഞാന്‍ ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്നു എന്നു ആശങ്ക പെട്ടു ടെന്‍ഷന്‍ അടിക്കുന്നവര്‍ (അങ്ങനൊരു ആശങ്ക വേണ്ട എനിക്ക് ഒരു കുഞ്ഞ് ജോലിയൊക്കെ ഒണ്ട് കേട്ടോ), പിന്നെ പല പല മാനസികതകര്‍ചകള്‍ ഒക്കെ നേരിട്ട് ആരെയെങ്കിലും എന്തേലുമൊക്കെ വിളിച്ചു മനസുഖം കണ്ടെത്തി ഒരു ദിവസം മുന്നോട്ടു തള്ളുന്നവര്‍ , അവര്‍ക്കൊക്കെ ഒരു ആശ്വാസം എന്റെ പോസ്റ്റുകള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ടല്ലോ എന്നു ആലോചിച്ചു കൃതാര്‍ത്ഥ ആയിക്കൊണ്ട് ഇരിക്കുവാണ് സൂര്‍ത്തുക്കളെ

shortlink

Related Articles

Post Your Comments


Back to top button