GeneralLatest NewsMollywoodNEWSSocial Media

ആര് ജയിച്ചാലും ഈ ഒരാൾ തോറ്റാൽ മതി ; കുറിപ്പുമായി വെള്ളം സംവിധായകൻ പ്രജേഷ് സെൻ

ജയസൂര്യയെ നായകനാക്കി ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ

കേരളം ആര് ഭരിക്കും എന്നത് അൽപ സമയത്തിനകം അറിയാവുന്നതാണ്. ഈ അവസരത്തിൽ ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകനായ പ്രജേഷ് സെൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു പോസ്റ്റര്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഈ അവസരത്തിൽ ആര് ജയിച്ചാലും ഒരാള്‍ തോൽക്കണമെന്ന് പറഞ്ഞിരിക്കുകയാണ് പ്രജേഷ് സെൻ

‘ആര് ജയിച്ചാലും കൊറോണ തോൽക്കണം, വീട്ടിലിരിക്കൂ വിജയിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആരോഗ്യത്തോടെയും സുരക്ഷിതമായും വീട്ടിലിരിക്കൂ എന്ന ഹാഷ് ടാഗും അദ്ദേഹം കുറിച്ചിരിക്കുകയാണ്.

ജയസൂര്യയെ നായകനാക്കി ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ ‘ എന്ന സിനിമയാണ് അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്നത്. ദി സീക്രട്ട് ഓഫ് വുമൻ എന്ന സിനിമയും അദ്ദേഹം ഒരുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button