GeneralLatest NewsMollywoodNEWSSocial Media

തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല, പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും ; അച്ഛനെ പരിഹസിച്ചയാൾക്ക് മറുപടിയുമായി ദിയ

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ

നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്ഛൻ കൃഷ്ണകുമാറിനെ പരിഹസിച്ച് കമന്റിട്ടയാൾക്ക് തക്ക മറുപടി നൽകി ദിയ കൃഷ്ണ. ദിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെയാണ് പരിഹാസകമന്റുകൾ വന്നത്.

‘അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?” എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. ‘ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക’… എന്ന് ഉടൻ മറുപടിയും ദിയ നൽകി.

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ പരാജയത്തോടെ താരത്തിന്റെയും മക്കളുടെയും നേരെ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്. നടി അഹാനയുടെ പേജിലും വളരെ മോശമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

https://www.instagram.com/tv/COXGOs2AlMS/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button